ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ അസം സ്വദേശി പരിതോഷ് മൊണ്ടേലിനെ പോലിസ് അറസ്റ്റ് ചെയ്തു. ദീപികയെന്ന ഒന്നരവയസ്സായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യ ലഹരിയിലാണ് കുട്ടിയെ പ്രതി കൊന്നതെന്നാണ് പോലിസ് പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവിരം പോലിസില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ജീവനില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍, ഡോക്ടറുമാരുടെ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും ഗുരുതര പരുക്കുകള്‍ കണ്ടെത്തി. സംഭവം അധികൃതര്‍ പോലിസിനെ അറിയിച്ചു. പിന്നീട് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പരിതോഷ് കുറ്റം സമ്മതിച്ചത്.
SUMMARY: Extreme cruelty in Mavelikkara; father kills 18-month-old child by slamming the infant against the floor
















