24 മണിക്കൂറിനകം നീക്കണം, ഇല്ലെങ്കില്‍ നിയമനടപടി: നയൻതാരക്ക് അന്ത്യശാസനം നല്‍കി ധനുഷ്

നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കണമെന്ന് ധനുഷ്. 24 മണിക്കൂറിനുള്ളില്‍ വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താര ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റേതാണെന്നും അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. വിവാദ ഉള്ളടക്കം ഡോക്യുമെന്ററിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും അഭ്യര്‍ഥന അംഗീകരിച്ചില്ലെങ്കില്‍ നയന്‍താരക്കെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടി സ്വീകരിക്കുമെന്നും പറയുന്നു.

”എന്റെ ക്ലയന്റ് സിനിമയുടെ നിര്‍മാതാവാണ്. അവര്‍ സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈന്‍ഡ് ദ സീന്‍ ഷൂട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല”, ധനുഷിന്റെ അഭിഭാഷകന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ വിവാഹവും ജീവിതവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താനിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.

TAGS : NAYANTHARA | DHANUSH
SUMMARY : Should be removed within 24 hours, if not legal action: Dhanush gives ultimatum to Nayanthara

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 2 മരണം, 26 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്...

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ്...

കൊണ്ടോട്ടിയില്‍ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളില്‍ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു...

തപസ്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഇന്ന്

ബെംഗളൂരു: തപസ്യ ഡാൻസ് ആൻ്റ് ആർട്സ് അവതരിപ്പിയ്ക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ്...

സൊമാലിയൻ കടല്‍ക്കൊള്ളക്കാര്‍ ചരക്കുകപ്പല്‍ റാഞ്ചി; ബന്ദികളില്‍ ആറ് ഇന്ത്യക്കാര്‍

ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ...

അമിത വേഗത്തിലോടിച്ച ആഡംബര കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; എംപിയുടെ മകനെതിരെ കേസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച്...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ കനത്ത മഴയ്ക്കും...

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

Related Articles

Popular Categories