ബെംഗളൂരു: കേരളത്തിൽ സ്ത്രീകളെ പ്രണയിച്ചു കെണിയിൽപ്പെടുത്തി മതം മാറ്റുന്നതിന് പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. അവിടെ പോയി പരിശീലനം നേടി പല യുവാക്കളും സംസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൻ്റെ പ്രീണനമാണ് സംസ്ഥാനത്ത് ലൗ ജിഹാദും ഹിന്ദുസ്ത്രീകൾക്ക് എതിരായ പീഡനങ്ങളും വർധിക്കാൻ കാരണമെന്നും ആർ. അശോക് ആരോപിച്ചു. എൻ.ഐ.എ അന്വേഷണത്തിൽ പലപ്പോഴും കേരളത്തിൻ്റെ പങ്ക് വെളിപ്പെടാറുണ്ടെന്നും അശോക പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ലവ് ജിഹാദ് സംബന്ധിച്ച സിനിമയിൽ കൃത്യമായി പറയുന്നുണ്ടെന്നും അശോക പറഞ്ഞു.



ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories