സ്വര്‍ണക്കടത്ത് ആരോപണം: സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്
പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെയുള്ള ആരോപണനത്തില്‍
കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന. കൊച്ചിയില്‍ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനം. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗുരുതരമായിട്ടുള്ള ആരോപണങ്ങളാണ് സുജിത്ത് ദാസിനെതിരെ പി വി അൻവർ പുറത്ത് വിട്ടിട്ടുള്ളത്.
സ്വർണ്ണക്കടുത്തുമായി ബന്ധപ്പെട്ട് ഇയാള്‍ പലർക്കും വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് ആരോപണം. ഐപിഎസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസില്‍ ആയിരുന്നു സുജിത്ത് ദാസിന് നിയമനം ലഭിച്ചിരുന്നത്. ഇതിനുശേഷമാണ് ഐപിഎസ് കിട്ടി സുജിത്ത് ദാസ് പോലീസ് സേനയിലേക്ക് എത്തുന്നത്. ആ കാലയളവിലെ പരിചയം വച്ച് മലപ്പുറം എസ്പി ആയിരിക്കെ പലരില്‍ നിന്നും വഴിവിട്ട സഹായങ്ങളും കസ്റ്റംസില്‍ നിന്ന് നേടിയെടുത്ത ഒരു സ്വർണക്കട സംഘത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമാണിപ്പോള്‍ സുജിത് ദാസിനെതിരെ പുറത്ത് വന്നിട്ടുള്ളത്.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല. സുജിത്ത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവില്‍ പിടികൂടിയ സ്വർണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സുജിത്ത് ദാസ് സ്വർണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും.