മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കോട്ടയം: മുൻ നക്സൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടുകൂടിയായിരുന്നു മരണം. കോതമംഗലം വടാട്ടുപാറയിൽ വച്ച് ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

പതിനഞ്ചാം വയസ്സിൽ തന്നെ നക്സലൈറ്റ് പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായിരുന്ന സ്റ്റീഫൻ തലശ്ശേരി ആക്രമണകേസിൽ ഉൾപ്പടെ പ്രതിയാണ്. 15 വർഷ​ത്തോളം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് ഇവർ കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക് എത്തി. പാർട്ടി പിളർ​ന്നപ്പോൾ സി.പി.ഐ യിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി.

തലശ്ശേരി പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തി​ലുടനീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു. നക്‌സലായിരുന്ന വർഗീസിനോടൊപ്പം ചേർന്ന് വയനാട് മേഖലയിലെ ആദിവാസികളെ സംഘടിപ്പിച്ച് സായുധപോരാട്ടം നടത്തിയിരുന്നു. സായുധപോരാട്ടത്തിലൂടെ മാത്രമേ ശരിയായ മാറ്റവും വിമോചനവും സാധ്യമാകൂ എന്നും അത് പ്രചരിപ്പിക്കുകയും ചെയ്ത ആളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ.

1971-ൽ അറസ്റ്റ് ചെയ്യപ്പെടു​മ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ നക്സലൈറ്റ് ആശയങ്ങൾ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവർത്തനത്തി​ലേക്ക് വഴിതിരിഞ്ഞു.

ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.
SUMMARY: Former Naxal leader Vellathuval Stephen passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

Related Articles

Popular Categories