ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റില്‍ എത്തിയാണ് ജഡ്ജിയെ ചോദ്യം ചെയ്തത്.

തന്‍റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

പതിനേഴുകാരന്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 25 വയസ് വരെ വിലക്കാനാണ് നീക്കം. അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്‍റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.

അതേസമയം കേസിൽ ജില്ലാ ജഡ്ജി പോലീസ് സ്റ്റേഷൻ സന്ദർശിച്ച നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോർട്ട് കൈമാറിയത്. ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദർശനത്തിന് മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്‌ണൻ (55) ആണ്‌ മരിച്ചത്‌. കെഎൽ 46 എഫ്‌ 0333 നമ്പർ ബെൻസ്‌ കാറോടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തശേഷം ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.അപകടത്തിനുശേഷം നിസാര വകുപ്പുകൾ ചുമത്തിയാണ്‌ പ്രതിക്കെതിരെ പോലീസ്‌ കേസെടുത്തിരുന്നത്‌. പ്രതിയെ സംരക്ഷിക്കുന്ന പോലീസ്‌ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്‌ മുന്നിൽ ഹാജരാക്കിയ ശേഷം വീണ്ടും ജാമ്യത്തിൽ വിടുകയായിരുന്നു.
SUMMARY: Cheranalloor road accident: Judge questioned

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ....

ചുഴലിക്കാറ്റ് ‘അർണബ്’ തീരത്തേക്ക്; ഒഡിഷയിലും ആന്ധ്രയിലും ജാഗ്രത, സ്കൂളുകൾക്ക് അവധി

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ...

കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക...

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിച്ച 369 പേർക്കെതിരെ നടപടി; പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി ട്രാഫിക് പോലീസ്...

കർണാടകയിൽ ശക്തമായ കാറ്റിന് സാധ്യത; ദക്ഷിണ ഉൾനാടൻ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ...

തമിഴ്നാട്ടിലെ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച് 17 തടവുകാർ ചാടി; അതിർത്തികളിൽ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ...

Related Articles

Popular Categories