യാത്രക്കാർക്ക് ആശ്വാസം; എതിർപ്പ് ശക്തമായതോടെ മെട്രോ ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കുന്നത്‌ നിർത്തിവെച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ യാത്രാനിരക്ക് വർധന നടപ്പാക്കുന്നത്‌ ബി.എം.ആർ.സി.എൽ നിർത്തിവെച്ചു. യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെയാണ് പിന്മാറ്റം. പുതുക്കിയ നിരക്ക് തിങ്കളാഴ്ച നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതു കണക്കിലെടുത്തു യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ഇത് അടുത്ത ഉത്തരവ് വരുന്നതുവരെ നിർത്തിവെച്ചെതായി ഞായറാഴ്ച ഔദ്യോഗികമായി ബി.എം.ആർ.സി.എൽ. അറിയിക്കുകയായിരുന്നു.

ലക്ഷക്കണക്കിനു മെട്രോ യാത്രക്കാർക്ക് ആശ്വാസമാകുന്നതാണു ബി.എം.ആർ.സി.എല്ലിന്റെ തീരുമാനം. അഞ്ചുശതമാനം നിരക്കുവർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം കുറഞ്ഞ ടിക്കറ്റ് നിരക്ക് 11 രൂപയായും കൂടിയ നിരക്ക് 95 രൂപയായുമായിരുന്നു വർധിപ്പിച്ചത്. നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 90 രൂപയുമാണ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിലും നിരക്ക് വർധിപ്പിച്ചിരുന്നു. അന്ന് 70 ശതമാനമായിരുന്നു വർധന. നീണ്ടകാലത്തിനുശേഷം വർധന വരുത്തുന്നതിനാലാണ്‌ ഇതെന്നായിരുന്നു അന്നത്തെ വിശദീകരണം. ഇത്തരത്തിൽ വൻവർധന ഒഴിവാക്കാൻ എല്ലാ വർഷവും നേരിയ വർധന എന്നപേരിലാണ് കഴിഞ്ഞദിവസം പുതിയ നിരക്ക് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനെതിരേ പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയപ്പാർട്ടികളും യാത്രക്കാരും രംഗത്തുവന്നു.

രാജ്യത്ത് നിലവിലുള്ള മെട്രോകളിൽ ഏറ്റവും കൂടിയ നിരക്ക് നമ്മ മെട്രോയിലാണെന്നു ചൂണ്ടിക്കാട്ടി തേജസ്വി സൂര്യ എം.പി. പ്രതിഷേധവുമായെത്തി. തെറ്റായ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് നിരക്കുവർധനയെന്നായിരുന്നു തേജസ്വിയുടെ ആരോപണം. നിരക്ക് നിർണയസമിതി പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടറിന് കത്തയക്കുകയും ചെയ്തിരുന്നു. ഇന്നലെ ആർവി റോഡ് മെട്രോ സ്റ്റേഷനിലെത്തി അദ്ദേഹം നിരക്ക് വർധന സംബന്ധിച്ചും സമിതി പുനസംഘടിപ്പിക്കുന്നതു സംബന്ധിച്ചും യാത്രക്കാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു.
SUMMARY: Relief for passengers; Metro fare hike halted after strong opposition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

Related Articles

Popular Categories