കോഴിക്കോട്: വീടിന്റെ ടെറസില്‍ നില്ക്കുമ്പോള് വൈദ്യുതാഘാതമേറ്റ വിദ്യാര്‍ഥിനി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ (12) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: മസ്ന. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം.
SUMMARY: 12-year-old girl dies after being electrocuted by live wire















