താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷനുമായ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഓം ബിർളയുടെ പങ്കാളിത്തം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ അടിവരയിടുന്നുവെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, അന്നേദിവസം മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയാണ് ബിഎൻപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നത്. 35 വർഷത്തിന് ശേഷം രാജ്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ പുരുഷനായി മാറാൻ പോവുകയാണ് 60-കാരനായ റഹ്മാൻ. ചൈന, സൗദി അറേബ്യ, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗ്ലാദേശ് ക്ഷണിച്ചിട്ടുണ്ട്.
SUMMARY: Lok Sabha Speaker Om Birla to attend Tariq Rehman’s swearing-in ceremony
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

Related Articles

Popular Categories