Friday, February 20, 2026
24.3 C
Bengaluru

മുൻ ഐ.എസ്.ആർ.ഒ. ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വൈറ്റ്ഫീൽഡിലെ ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ശ്രിസന്ധ്യ എന്ന 65 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഐഎസ്ആർഒ മുൻ ടീം ലീഡും ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയുമായ കെ.നാഗേശ്വർ റാവുവിനെ (72) പോലീസ് കസ്റ്റഡിയിലെടുത്തു.

മാനസിക സമ്മർദത്തിന് കുറച്ചുകാലമായി റാവു ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. സ്വയം ജീവനൊടുക്കാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി. താൻ മരിച്ചുകഴിഞ്ഞാൽ ഭാര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാലാണ് കടുംകൈ ചെയ്തതെന്നും റാവു പോലീസിനോട് പറഞ്ഞു.

കൊലയ്ക്കു ശേഷം അയൽവാസികളെ റാവു വിവരം അറിയിച്ചതിനെ തുടർന്ന് പരിചയമുള്ള ഡോക്ടറെത്തി പരിശോധിച്ചു. അപ്പോഴേക്കും സന്ധ്യശ്രീ മരിച്ചിരുന്നു. തുടർന്നാണ് പോലീസിനെ അറിയിച്ചത്. ഇവരുടെ മകൾ യുഎസ് ന്യൂജഴ്സിയിലാണ്. 3 വർഷമായി ഇരുവരും മാത്രമായി ഇവിടെ താമസിച്ചു വരികയായിരുന്നു. മകളെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും വൈറ്റ്ഫീൽഡ് ഡിവൈ.എസ്.പി. സൈദുലു അദാവത്ത്  അറിയിച്ചു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എംഎംഎ റമദാന്‍ പ്രഭാഷണ പരിപാടി

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ റംസാൻ പ്രഭാഷണ പരിപാടി പ്രസിഡന്റ് ഡോ....

ഡിടിഇ കർണാടക C25 ഡിപ്ലോമ ഫലം 2026 പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (ഡിടിഇ) കർണാടക C25 ഡിപ്ലോമ...

ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ

കണ്ണൂര്‍: ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികനെ മരിച്ച നിലയിൽ...

ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ സംഭവം: ഒരാൾ മരിച്ചു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു....

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ഇരുപതോളം യുവതികളെ;​ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ. തൃശൂർ താന്യം സ്വദേശി...

Topics

ബെംഗളൂരുവില്‍ 24 കോടിയുടെ കൊക്കെയ്നുമായി ബ്രസീലുകാരൻ പിടിയിൽ

ബെംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 4.8 കിലോ കൊക്കെയ്നുമായി ബ്രസീലിയൻ...

വയോധികയെ കൊന്ന് സ്വർണാഭരണങ്ങൾ കവർന്നു

ബെംഗളൂരു: തളര്‍വാതം വന്നു കിടപ്പിലായ ഭർത്താവിന്റെ കണ്മുന്നില്‍ വെച്ച് വയോധികയെ കൊലപ്പെടുത്തി...

രാജ്യത്തെ ഏറ്റവും വലിയ  റെയിൽവേ ടെർമിനൽ യെലഹങ്കയിൽ നിര്‍മിക്കുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പുതിയ ഒരു റെയിൽവേ ടെർമിനൽ കൂടി വരുന്നു....

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബെംഗളൂരുവില്‍ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. രാജാജിനഗറിലെ...

സ്വ​ത്തു​ത​ർ​ക്കം; ബെംഗളൂരുവിൽ അച്ഛനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ബെംഗളൂ​രു: ബെംഗളൂരുവിൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചു കൊ​ന്നു. ബി.എം.ടി.സിയില്‍...

വന്‍ മയക്കുമരുന്ന് വേട്ട; 21.50 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, 3 മലയാളികൾ ഉൾപ്പെടെ 15 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ബെംഗളുരുവിലെ വിവിധ ഭാഗങ്ങളിൽ  സെൻട്രൽ ക്രൈം...

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

ബെംഗളൂരു: കർണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും...

അമ്മയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസുകാരൻ കുളത്തില്‍ വീണ് മരിച്ചു

ബെംഗളൂരു: അമ്മയുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തില്‍ വീണു...

Related News

Popular Categories

You cannot copy content of this page