വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ ഗാർഫീൽഡ് സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ബാർബഡോസിലെ വസതിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളുടെ വിടവാങ്ങലിൽ കായികലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്. ഒരു മഹത്തായ ഇന്നിങ്സിന് വിരാമം. നമ്മുടെ ഹൃദയത്തിൽ അദ്ദേഹം എന്നെന്നും ജീവിക്കും- മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് വിൻഡീസ് ക്രിക്കറ്റ് ബോർഡ് എക്സിൽ കുറിച്ചു. ഗാരി സോബേഴ്സിന്‍റെ വിയോഗത്തിൽ ബി.സി.സി.ഐ അനുശോചിച്ചു.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേപോലെ തിളങ്ങിയ താരമാണ് ഗാരി സോബേഴ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും ഗാരി സോബേഴ്സിന്റെ പേരിലാണ്. 1954-ല്‍ ആണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇടംകൈയ്യന്‍ ബാറ്ററായിരുന്നു. 1958-ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് ഏറെക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. 1954-1974 കാലഘട്ടത്തിൽ വെസ്റ്റിൻഡീസ് കുപ്പായത്തിൽ 93 ടെസ്റ്റുകൾ അദ്ദേഹം കളിച്ചു. 8,032 റൺസും 235 വിക്കറ്റും സ്വന്തം പേരിലെഴുതി. ക്രിക്കറ്റ് കരിയറിൽ 28,000 റൺസും 1043 വിക്കറ്റും എന്ന അതുല്യ നേട്ടത്തിനും ഉടമയാണ്.

ഇന്ത്യൻ ക്രിക്കറ്റുമായി എന്നും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സോബേഴ്‌സ്. 2023 ൽ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും സോബേഴ്‌സിനെ സന്ദർശിച്ചിരുന്നു. ഭാര്യയ്ക്കൊപ്പം സോബേഴ്‌സ് ഇന്ത്യൻ താരങ്ങളുമായി സംസാരിക്കുന്ന വീഡിയോ അന്ന് ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.

SUMMARY: West Indies cricket legend Gary Sobers passes away; first player to hit six sixes in an over

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കറി ഉണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരി...

ആഗോള ജീവിതത്തിലും മലയാളി സ്വന്തം സംസ്കാരത്തിൽ ഉറച്ചുനിൽക്കണം: അനീസ് സി. സി. ഒ

ബെംഗളൂരു: ആഗോള ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴും മലയാളി സ്വന്തം സംസ്കാരത്തിൽനിന്ന് അകന്നുപോകരുതെന്ന്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി...

കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും 'സി ആർ...

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത്...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ...

നേപ്പാളിലെ മിന്നല്‍പ്രളയം: മരണസംഖ്യ 1127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി...

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പതിനെട്ട് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി...

Related Articles

Popular Categories