ബെംഗളൂരു: മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വാർഷിക പൊങ്കാല മഹോത്സവം മാര്‍ച്ച് 21 ന് ആരംഭിക്കും. രാവിലെ 7.30ന് രാമചന്ദ്രപുരം കേശവനിലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കം കുറിക്കും. അന്നേ ദിവസം വിഷ്ണു സഹസ്രനാമ ജപം, വൈകിട്ട് 5.30നു ഘോഷയാത്ര, ദീപാരാധന എന്നിവ നടക്കും. 22ന് രാവിലെ 9 മണി മുതൽ, മുൻ ശബരിമല മേൽശാന്തി ബ്രഹ്‌മശ്രീ വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശ്രീചക്രപൂജ നടക്കും. വൈകിട്ട് 5.30നു താലപ്പൊലി, നിറപറസമർപ്പണം എന്നിവ ഉണ്ടാകും.
സമാപനദിനമായ 23ന് രാവിലെ 9ന് പൊങ്കാല ആരംഭിക്കും. ബ്രഹ്‌മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന മഹാഗുരുതി പൂജയോടെ ഉത്സവചടങ്ങുകള്‍ സമാപിക്കും. മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9844059860, 9900646538, 9731058023, 9844246175.
SUMMARY: Pongala festival at Chakkulathamma Devi Temple on 21st, 22nd and 23rd
















