വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: മാര്‍ച്ച് 23 നുള്ളില്‍ 18 വയസ്സുപൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം തിരുത്തി. മാര്‍ച്ച് 15ന് ശേഷം പേര് ചേര്‍ത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നാണ് പുതിയ പ്രഖ്യാപനം. 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. ആയതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുകയെന്നും തിരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.

അന്തിമ സപ്ലിമെന്ററി പട്ടിക 24ന്‌ പ്രസിദ്ധീകരിക്കാനിരിക്കെയാണ്‌ അപേക്ഷകൾ പരിഗണിക്കാതിരിക്കുന്നത്‌. പ്രവാസികൾക്കായുള്ള ഫോം 6 എ, താമസസ്ഥലം മാറ്റുന്നതിനുള്ള ഫോം 8 എന്നിവ സമർപ്പിച്ചവരെയെല്ലാം കമീഷന്റെ പുതിയ നിലപാട്‌ പ്രതികൂലമായി ബാധിക്കും. എസ് ഐ ആറിന്റെ ഭാഗമായി പലരും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളെ വലിയ രീതിയില്‍ ബാധിക്കും. തിരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ ആലോചിക്കുന്നുണ്ട്.
SUMMARY: No more adding names to voter list; only those who applied before the 15th can vote

Hot this week

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം...

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക...

പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്....

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

Related Articles

Popular Categories