വിദ്വേഷ പരാമർശം: ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്, വിവാദ വിഡിയോ ഒഴിവാക്കി

തിരുവനന്തപുരം: ക്ഷേത്ര നഗരമായ ഗുരുവായൂരുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. ഗുരുവായൂര്‍ റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ്. ചുമത്തിയത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിവാദ പരാമർശത്തിന്റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം എല്‍ എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമര്‍ശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിദ്വേഷ പരാമര്‍ശം നടത്തിയതിന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും കെ എസ് യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.
SUMMARY: Hate speech: Case filed against BJP candidate B. Gopalakrishnan, controversial video removed

Hot this week

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം...

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക...

പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്....

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

Related Articles

Popular Categories