ന്യൂഡൽഹി: റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ കുറഞ്ഞ യോഗ്യത ഇനി മുതൽ പ്ലസ് ടു ആയിരിക്കും. നേരത്തെ പത്താം ക്ലാസ് ആയിരുന്നു യോഗ്യത. പുതിയ മാനദണ്ഡപ്രകാരം പ്ലസ് ടുവിനൊപ്പം ഹൗസ് കീപ്പിങ്ങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്കായിരിക്കും മുൻഗണന.
റെയിൽവേ നേരിട്ടല്ല ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്, പകരം സ്വകാര്യ ഏജൻസികൾ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് അടക്കമുള്ള അത്യാധുനിക ട്രെയിനുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ നടപടി. കോച്ചുകളിലെ ലൈറ്റുകൾ, സീറ്റ് ബെൽറ്റുകൾ തുടങ്ങിയവയിലുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ളവർ എത്തുന്നത് ഗുണകരമാകുമെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍.
SUMMARY: Coach attendant in Railways; Change in qualification, now Plus Two and ITI mandatory
















