ബെംഗളൂരു-മൈസൂരു പാതയിലൂടെ ഇനി ട്രെയിനുകൾ കുതിക്കും, വേഗത 130 കിലോമീറ്റർ ആക്കി, രണ്ട് മെമു കൂടി പ്രഖ്യാപിച്ചു

ബെംഗളൂരു: മൈസൂരുവിലേക്കുള്ള യാത്രകളുടെ സമയദൈർഘ്യം ഇനി കുറഞ്ഞു കിട്ടും. മൈസൂരു – ബെംഗളൂരു റെയിൽ കോറിഡോറിലെ ദൂരം നേരത്തെ മണിക്കൂറിൽ 110 കിലോമീറ്ററായിരുന്നു. ഇത് മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തിയിരിക്കുകയാണ് ഇപ്പോള്‍ റെയില്‍വേ.

പാതയിൽ ട്രയൽ റൺ നടക്കുന്നതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ പറഞ്ഞു. സോമണ്ണയും കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയും, മൈസൂരു-കൊടഗു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാറും ചേർന്ന് റൂട്ടിൽ പരിശോധന നടത്തി. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ഒരു പ്രത്യേക ട്രെയിനിൽ യാത്ര ചെയ്തായിരുന്നു പരിശോധന. എട്ട് സ്റ്റേഷനുകൾ ഈ സംഘം പരിശോധിച്ചു. മൈസൂരുവിനെ ബെംഗളൂരുവിന് സമാന്തരമായി വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് റെയിൽവേ നവീകരണമെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരു-മൈസൂരു റൂട്ടിൽ രണ്ട് അധിക മെമു ട്രെയിനുകൾ ഉടൻ ആരംഭിക്കുമെന്ന് സോമണ്ണ അറിയിച്ചു. മൈസൂരു വഴി വടക്കന്‍ കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ നടപടി. ട്രെയിനുകളുടെ എണ്ണം കൂടുന്നതും വേഗത കൂടുന്നതും ഈ റൂട്ടില്‍ സഞ്ചരിക്കുന്ന മലയാളികള്‍ക്കടക്കം സഹായകമാകും.
SUMMARY:Trains will now run on the Bengaluru-Mysore route; Speed ​​increased to 130 kmph, two more MEMUs announced

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories