അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യയുടെ വീട്ടില്‍ പരിശോധനയ്ക്കെത്തി എക്‌സൈസ് സംഘം. വയനാട് നെൻമേനി കോളിയാടിയിലുള്ള വീട്ടിലാണ് എക്‌സൈസ് സംഘമെത്തിയത്. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് വീട്ടിലെത്തിച്ചേർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കുന്നതിന് നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥരെത്തിയത്. നിലവില്‍ വീട്ടില്‍ ലില്ലി ജോസ് ഉണ്ടോയെന്നത് വ്യക്തമല്ല.

നേരത്തെ ലില്ലി ജോസ് നല്‍കിയ മുൻകൂ‌ർ ജാമ്യാപേക്ഷ കല്‍പ്പറ്റ സെഷൻസ് കോടതി തള്ളിയിരുന്നു. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ പ്രതി ചേർക്കുകയാണെങ്കില്‍ ലില്ലിക്ക് നോട്ടീസ് നല്‍കിയതിനുശേഷമേ അറസ്റ്റ് നടപടികളിലേയ്ക്ക് കടക്കാൻ പാടുള്ളുവെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അളവില്‍ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുള്‍പ്പെടെയാണ് ആന്റോയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാള്‍ക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടില്‍ സൂക്ഷിക്കാൻ അനുവാദമുള്ളത്.

തറവാട് വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുല്‍ത്താൻ ബത്തേരി കോടതിയില്‍ വ്യക്തമാക്കിയത്. ജപ്‌തിയിലായ വീട് ലേലത്തില്‍ പിടിച്ചത് ലില്ലിയാണെന്നും ആന്റോ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ആന്റോയുടെ വാദം.

താൻ മദ്യം കുടിക്കാറില്ലെന്നും വീടും വസ്‌തുവും സർഫാസി ആക്‌ട് പ്രകാരം വില്‍പനയിലേക്ക് പോയതാണെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ വീട് ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങള്‍, കെഎസ്‌ഇബി ബില്ല്, വില്ലേജ് രേഖകള്‍ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയില്‍ ഹാജരാക്കിയിരുന്നു.

SUMMARY: Case of illegal possession of liquor: Excise team arrives at Anto Augustine’s in-laws’ house to record statements

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. കഴിഞ്ഞ ആഴ്ച കുത്തനെ ഇടിയുകയായിരുന്ന...

വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്; ഡോക്‌ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു...

യാത്രക്കാർ ശ്രദ്ധിക്കുക; കേരളത്തിൽ പരശുറാം ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: കളമശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ഇന്ന്...

2026ലെ ബലോൺ ദി ഓർ പു​ര​സ്‌​കാ​രം ഹാ​രി കെ​യ്‌​നി​ന്; 25 വർഷങ്ങൾക്കുശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം

ല​ണ്ട​ൻ: ബാ​ല​ൺ ഡി ​ഓ​ർ 2026 പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ തി​ള​ങ്ങി ബാ​ഴ്‌​സ​ലോ​ണ താ​ര​ങ്ങ​ൾ....

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ ചോദ്യം ചെയ്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി...

Related Articles

Popular Categories