ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിയായ എഎഫ്പി മെഡിക്കല്‍ വൃത്തങ്ങളെയും ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നഗരത്തിന്റെ വടക്കൻ മേഖലയിലെ ഒരു വിപണിയിലാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസി പറഞ്ഞു.
ആയുധധാരികളായ ആളുകള്‍, പ്രത്യേകിച്ച് ആര്‍ എസ് എഫ് സംഘത്തില്‍ പെട്ടവര്‍, ഈ മാര്‍ക്കറ്റില്‍ പതിവായി എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 2023 ഏപ്രില്‍ മുതല്‍ ആര്‍ എസ് എഫുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് സുഡാനീസ് സൈന്യം. ഖാര്‍ത്തൂമിലെ, അന്താരാഷ്ട്ര അംഗീകാരമുള്ളതും സൈന്യത്തിന്റെ പിന്തുണയുള്ളതുമായ സര്‍ക്കാരിന് സമാന്തരമായി, തങ്ങളുടേതായ ഒരു ഭരണകൂടം നയാലയില്‍ ആര്‍ എസ് എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Drone attack in Nyala, Sudan; 21 people killed, 40 injured
















