പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പി.എസ്.സി പരീക്ഷാക്രമക്കേടിലെ സത്യം എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ഒടുവില്‍ പുറത്തുവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നതിനിടെ, എന്തൊക്കെ സൂത്രങ്ങള്‍ കാണിച്ചാലും സത്യം തെളിയുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. സത്യം മൂടിവെക്കാൻ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി കടുത്ത ഭാഷയില്‍ ഓർമ്മിപ്പിച്ചു.

കേസില്‍ കുറ്റക്കാർക്കെതിരെ പി.എസ്.സി തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിന് നിയമപരമായ നിലനില്‍പ്പില്ലെന്ന് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സമർപ്പിച്ച ഹരജിയില്‍ അടുത്ത തിങ്കളാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.

നേരത്തെ കേസ് പരിഗണിച്ചപ്പോഴും പി.എസ്.സിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണവുമായി പി.എസ്.സി ഒട്ടും സഹകരിക്കുന്നില്ലെന്ന സർക്കാരിന്റെ പരാതിയില്‍, എന്തുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കാത്തതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ പരീക്ഷയില്‍ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന പി.എസ്.സി, എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഈ ഹർജിയാണ് ഇപ്പോള്‍ വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നത്. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ഇതിനോടകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെറ്റു പറ്റിയെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഹർജി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

SUMMARY: PSC exam irregularities: Crime Branch registers more cases

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

സുഡാനിലെ നയാലയില്‍ ഡ്രോണ്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരുക്ക്

ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലെ ന്യാല നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍...

പ്രിയദര്‍ശിനി പദ്ധതി: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്....

ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാൻ കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...

അനധികൃതമായി മദ്യം കൈവശം വച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടില്‍ എക്‌സൈസ് സംഘം മൊഴിയെടുക്കാനെത്തി

വയനാട്: അബ്‌കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ...

രാത്രി ചായ കുടിക്കാൻ പോയി; നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ 17-കാരൻ മരിച്ചു

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പതിനേഴുകാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി...

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: കേരളത്തിലെ എം എല്‍ എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. ശമ്പളം...

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ വൈകുന്നു; ആശങ്കയിൽ പ്രവാസികൾ

ബെംഗളൂരു: മറുനാടൻ മലയാളികൾക്കായി നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ...

Related Articles

Popular Categories