2028 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട് നയം

ഡല്‍ഹി: തലസ്ഥാന നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്‌ട്രിക് വാഹന (ഇവി) നയത്തിന്റെ കരട് പുറത്തിറക്കി. പെട്രോള്‍ വാഹനങ്ങള്‍ക്ക് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ചാര്‍ജിങ് സൗകര്യങ്ങളുടെ വ്യാപനവും സബ്‌സിഡികളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദ്ദേശങ്ങള്‍.

ഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനായി കരട് നയം 30 ദിവസത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയപ്രകാരം 2027 ജനുവരി ഒന്നുമുതല്‍ പുതിയ ഇലക്‌ട്രിക് മുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ.

2028 ഏപ്രില്‍ മുതല്‍ ഇത് ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിക്കും. ഇതോടെ പെട്രോള്‍ ടു വീലറുകളുടെ പുതിയ രജിസ്‌ട്രേഷന്‍ പൂര്‍ണമായും അവസാനിക്കും. ഡെലിവറി സേവനങ്ങളില്‍ ഉപയോഗിക്കുന്ന ഇരുചക്രവും ചരക്ക് വാഹനങ്ങളും 2026 മുതല്‍ നിര്‍ബന്ധമായും ഇലക്‌ട്രിക്ക് ആയിരിക്കണം. സ്‌കൂള്‍ ബസ്സുകളും സര്‍ക്കാര്‍ വാഹനങ്ങളും ഘട്ടംഘട്ടമായി വൈദ്യുത വാഹനങ്ങളാക്കും.

2030 ഓടെ സ്‌കൂള്‍ ബസ്സുകളുടെ 30 ശതമാനം ഇലക്‌ട്രിക്കാക്കുക എന്നതാണ് ലക്ഷ്യം. പുതിയതായി വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതുമായ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്‌ട്രിക് ആയിരിക്കും. അന്തര്‍സംസ്ഥാന സര്‍വീസ് ബസ്സുകളും വൈദ്യുതവല്‍ക്കരണത്തിലേക്ക് മാറും. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ സബ്‌സിഡികളും നികുതി ഇളവുകളും നയം വാഗ്ദാനം ചെയ്യുന്നു.

ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററി ശേഷി അടിസ്ഥാനമാക്കി സബ്‌സിഡി ലഭിക്കും. ഇലക്‌ട്രിക് കാറുകള്‍ക്ക് ഒരു ലക്ഷം രൂപവരെ പ്രോല്‍സാഹനവും ലഭിക്കും. പഴയ ബിഎസ് 1V വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനായി 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും നല്‍കും. ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുന്നതും നയത്തിന്റെ പ്രധാന ഘടകമാണ്. നഗരമൊട്ടാകെ ചാര്‍ജിങ് സ്‌റ്റേഷനുകളും ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്ഥാപിക്കും.

ഇതിന്റെ ഏകോപനത്തിനായി ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ചിട്ടുണ്ട്. ബാറ്ററി മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള വേഗത്തിലുള്ള മാറ്റത്തിലൂടെ മലിനീകരണം കുറയ്ക്കുകയും ശുചിത്വമുള്ള നഗരപരിസ്ഥിതി സൃഷ്ടിക്കുകയുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം.

SUMMARY: Registration of only electric two-wheelers from 2028; Delhi EV draft policy with strict recommendations

Hot this week

ചാമരാജനഗറില്‍ തീർഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി കൊന്നു

ബെംഗളൂരു: കർണാടക ചാമരാജനഗറിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുള്ളിപ്പുലി...

സൗജന്യ വൈദ്യുതി, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്, ലഹരി തടയാന്‍ പട്രോൾ സംഘം; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക്...

അസമിൽ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

ഗുവാഹത്തി: അസമി ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ...

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

അവയവദാനത്തിന് വ്യാജരേഖ ചമച്ച് തട്ടിപ്പ്: മുഖ്യപ്രതി നജീബ് ഗാസിയാബാദില്‍ അറസ്റ്റിൽ

കൊച്ചി: അവയവദാനത്തിന്‍റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി...

അധ്യായം 11 📖 കല്യാണക്കോപ്പ്

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍     കല്യാണാലോചന...

Related Articles

Popular Categories