ബെംഗളൂരു: പീനിയ മേൽപാലത്തില്‍ (ശ്രീ ശിവകുമാര സ്വാമിജി ഫ്ലൈഓവർ) ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം റദ്ദാക്കി. അവസാന വട്ട ഭാരപരിശോധനയുടെ ഭാഗമായി പാലം ഇന്നു മുതൽ 17 വരെ അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പാലം അടച്ചിടില്ലെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യ സന്ദർശിക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനാണ് ഭാര പരിശോധന മാറ്റിവച്ചതെന്നാണ് സൂചന.
SUMMARY: Peenya flyover will not be closed, weight test scheduled to be held from today postponed
പീനിയ മേൽപാലം അടച്ചിടില്ല, ഇന്ന് മുതല്‍ നടക്കാനിരുന്ന ഭാരപരിശോധന മാറ്റിവെച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














