റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

മോസ്‌കോ: റഷ്യൻ സൈന്യത്തില്‍ ചേർന്ന് യുക്രെയിനുമായി യുദ്ധത്തിലേർപ്പെട്ട പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്ന് കാട്ടി അവരുടെ കുടുംബങ്ങള്‍ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയില്‍ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കോടതിയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. നേരത്തേ, വിഷയത്തില്‍ കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു.

ഹർജിയില്‍ പരാമർശിച്ചിരിക്കുന്ന 26പേരില്‍ പത്തുപേരാണ് കൊല്ലപ്പെട്ടതെന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും സ്വമേധയാ റഷ്യല്‍ സൈന്യത്തില്‍ ചേർന്നവരാണ്. കുറച്ചുപേരെ ഏജന്റുമാർ ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ചതാണെന്നും അവർ സുപ്രീം കോടതിയില്‍ പറഞ്ഞു.

SUMMARY: The central government says that ten Indians who joined the Russian army and participated in the Ukraine war were killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

Related Articles

Popular Categories