കോതമംഗലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയും സംഘവും പോലീസ് കസ്റ്റഡിയില്‍. കോതമംഗലത്തെ റിസോർട്ടില്‍ വച്ച് ഒമ്പത് പേർക്കൊപ്പമാണ് അർജുൻ റിസോർട്ടില്‍ എത്തിയത്. എല്ലാവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആഡംബര വാഹനം ഉള്‍പ്പടെ മൂന്ന് വാഹനങ്ങളിലാണ് അർജുനും സംഘവും റിസോർട്ടില്‍ എത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിലേക്ക് എത്തിയത്. ഇവരെ കോതമംഗലം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. റിസോർട്ടില്‍ എന്തിന് വന്നു, മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. അർജുനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേർക്ക് ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
SUMMARY: Arjun Ayanki in preventive detention; arrested while attending friend’s wedding







