പാകിസ്ഥാന്റെ ‘ഫതഹ്-4’ മിസൈല്‍ പരീക്ഷണം വിജയം

ഇസ്ലാമാബാദ്: സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഫതഹ്-4’ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈല്‍ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.

മിസൈല്‍ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു. അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയ ഫതഹ്-4, ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച്‌ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു.

മിസൈലിന്റെ പറക്കല്‍ പാതയും കൃത്യതയും നിരീക്ഷിച്ച ഉദ്യോഗസ്ഥർ പരീക്ഷണം പൂർണ്ണ വിജയമാണെന്ന് വിലയിരുത്തി. ഈ നേട്ടത്തില്‍ ശാസ്ത്രജ്ഞരെയും സൈനികരെയും പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. രാജ്യത്തിന്റെ പ്രതിരോധ കവചം ശക്തമാക്കുന്നതില്‍ ഈ മിസൈല്‍ നിർണ്ണായക പങ്ക് വഹിക്കുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ഈ പുതിയ മിസൈല്‍ പരീക്ഷണം. നേരത്തെ 400 കിലോമീറ്റർ പരിധിയുള്ള ഫതഹ്-2 മിസൈലും പാകിസ്ഥാൻ പരീക്ഷിച്ചിരുന്നു. പുതിയ പരീക്ഷണത്തിലൂടെ തങ്ങളുടെ ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.

SUMMARY: Pakistan successfully tests ‘Fatah-4’ missile

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച്‌ ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ...

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

Related Articles

Popular Categories