ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

ബെം​ഗ​ളൂ​രു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു തടാകത്തിലും പരിസരത്തു നിന്നുമായി സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ ശനിയാഴ്ച കണ്ടെത്തി. സ​ർ​ജാ​പൂ​രി​ന് സ​മീ​പം മു​ഗ​ളൂ​രു​ള്ള ത​ടാ​ക​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രാ​ണ് ത​ടാ​ക​ത്തി​ന് സ​മീ​പം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​റ്റി​യ ത​ടാ​ക​ത്തി​ൽ​നി​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ചി​ത​റി​യ നി​ല​യി​ൽ എ​ല്ലു​ക​ളും ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി, താ​ടി​യെ​ല്ല്, മേ​ൽ അ​വ​യ​വ അ​സ്ഥി​ക​ൾ, കീ​റി​യ സാ​രി, സ്ത്രീ​യു​ടെ ചെ​രു​പ്പ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. താ​ടി​യെ​ല്ല് ത​ല​യോ​ട്ടി​ൽ​നി​ന്ന് വേ​ർ​പെ​ട്ട നി​ല​യി​ലാ​ണ്. മു​ൻ​നി​ര​യി​ലെ അ​ഞ്ച് പ​ല്ലു​ക​ൾ കാ​ണാ​നി​ല്ല. അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ​ത് മൂ​ന്നു​മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പറഞ്ഞു.

പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത് അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ മു​ൻ​പ് ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച​യാ​ളു​ടേ​താ​കാ​മെ​ന്നാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് അ​വ പു​റ​ത്തു​വ​ന്ന​താ​ണെ​ന്നും ത​ടാ​കം വ​റ്റി​യ​പ്പോ​ൾ തെ​രു​വു​നാ​യ്ക്ക​ൾ അ​വ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് സാ​രി ക​ഷ്ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം സ്ത്രീ​യു​ടേ​താ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യ​ത്. 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​യു​ടേ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.
SUMMARY: Bone fragments found in Bengaluru; suspected to be those of a woman

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

Related Articles

Popular Categories