സംസ്ഥാനത്ത് വേനൽമഴയിൽ വ്യാപകനാശം; ഇടിമിന്നലേറ്റ് മൈസൂരുവിലും ‌ബെള്ളാരിയിലും 2 മരണം

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചില ജില്ലകളിൽ നാശനഷ്ടങ്ങള്‍ നേരിട്ടു. മൈസൂരുവിൽ ശക്തിയായ കാറ്റോടും മിന്നലോടുംകൂടിയ കനത്തമഴയാണ് പെയ്തത്. വരുണ ഹോബ്ലി, ബന്നൂർ റോഡ്, ഭുഗതഗല്ലി, മാരഷെട്ടി ഹള്ളി, ഹഡജന, ദേവലാപുര, വാജമംഗല, വരുണ ഗ്രാമം, ദില്ലള്ളി, സുത്തൂർ റോഡ്, നടനഹള്ളി, ആലനഹള്ളി, സർദാർ വല്ലഭായ് പട്ടേൽ നഗർ തുടങ്ങിയ ഗ്രാമങ്ങളിൽ നൂറുകണക്കിന് മരങ്ങളാണ് കടപുഴകിയത്.ദാവണഗരെ ജില്ലയിലെ ഹരിഹർ താലൂക്കിലെ 79 ഏക്കറിലെ നെൽക്കൃഷി മഴയിൽ നശിച്ചു. കൃഷിപ്പാടത്തിൽ വെള്ളംകയറിയാണ് നാശം സംഭവിച്ചത്.
സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ 2 പേർ മരിച്ചു. മൈസൂരു പിരിയപട്ടണയിൽ വീട്ടമ്മയായ വിനോദ (61)യാണു മരിച്ചത്. മഴയിൽ കന്നുകാലികളെ വീട്ടിലേക്ക‌ു തിരിച്ചു കൊണ്ടുവരുന്നതിനിടെയാണു മിന്നലേറ്റത്. 2 കന്നുകാലികളും ചത്തു. ബെള്ളാരി നാഗേനഹള്ളിയിലെ സപ്പോട്ട പാടത്തു ജോലി ചെയ്യുന്നതിനിടെ ഗദ്ദിലിംഗപ്പയാണ് (32) മിന്നലേറ്റു മരിച്ചത്.
അടുത്തദിവസങ്ങളിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ചിത്രദുർഗ, ദാവണഗരെ, ശിവമോഗ, ചിക്കമഗളൂരു, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ രണ്ടുദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
SUMMARY: Summer rains cause widespread damage in the state; 2 dead in Mysuru and Bellary due to lightning
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചു കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍...

കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’ ആകുന്നു; പേര് മാറ്റത്തിന് ശുപാര്‍ശ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പേര് 'കേരളം മെട്രോ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ചങ്ങനാശ്ശേരി വേഴപ്ര കെ. പദ്മനാഭൻ (അപ്പുക്കുട്ടൻ-70) ബെംഗളൂരുവില്‍ അന്തരിച്ചു. കെങ്കേരി...

ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ മരട് അനീഷിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ്...

Related Articles

Popular Categories