പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.  ലിയോണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരെണ്ണം കേപ് താരം ഡിനിയുടെ സെല്‍ഫ് ഗോളായിരുന്നു. ഡെറോയ് ഡ്വാര്‍തെ, സിഡ്‌നി ലോപസ് എന്നിവരുടെ വകയായിരുന്നു കേപ് വെര്‍ദെയുടെ ഗോളുകള്‍. തോൽക്കാൻ മനസ്സില്ലാതെ ഇരുടീമുകളും അവസാന നിമിഷം വരെ കൊണ്ടും കൊടുത്തും പോരാടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ അടിമുടി വിറപ്പിച്ചാണ് കേപ് വെർഡെ മടങ്ങുന്നത്. ടൂർണമെന്റിലെ കേപ് വെർദെയുടെ ആദ്യ തോൽവികൂടിയാണിത്.

കളിയുടെ 28-ാം മിനിറ്റിൽ ലോങ് ബോൾ മനോഹരമായി നിയന്ത്രിച്ചെടുത്ത് ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 59-ാം മിനിറ്റിൽ റയാൻ മെൻഡിസിന്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ വലകുലുക്കിയതോടെ കേപ് വെർദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോർ 1-1 ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെർദെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്.

എക്‌സ്ട്രാ ടൈമിന്റെ മൂന്നാംമിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച പന്ത് ലിസാൻഡ്രോ മാർട്ടിനെസ് വലയിലെത്തിച്ച് അർജന്റീനയ്ക്ക് ലീഡ് നൽകി (2-1). എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന കേപ് വെർദെ 14-ാം മിനിറ്റിൽ സിഡ്‌നി ലോപ്പസിന്റെ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും അർജന്റീനയെ ഞെട്ടിച്ചു (2-2). ഒടുവിൽ എക്‌സ്ട്രാ ടൈമിന്റെ 21-ാം മിനിറ്റിൽ ഒരു കോർണറിൽനിന്നുള്ള ഡിനെയുടെ ഓൺ ഗോളിൽ അർജന്റീന രക്ഷപ്പെടുകയായിരുന്നു. കളിയിലുടനീളം മിന്നും സേവുകളുമായി തിളങ്ങിയ കേപ് വെർദെ ഗോൾകീപ്പർ വൊസിന്യയുടെ പ്രകടനം അർജന്റീനയെ വിറപ്പിച്ചു. പ്രീക്വാർട്ടറിൽ ഈജിപ്താണ് ഇനി അർജന്റീനയുടെ എതിരാളികൾ.
SUMMARY: Argentina beats Cape Verde, advances to pre-quarterfinals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മുന്നറിയിപ്പില്ലാതെ നിലയ്ക്കലെത്തി

നിലയ്ക്കല്‍: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലില്‍ എത്തി. ZP5151 എന്ന...

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

Related Articles

Popular Categories