പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ് ആണ് മരിച്ചത്. വാട്ടർടാങ്ക് വൃത്തിയാക്കാൻ വീടിന് മുകളിൽ കയറിയപ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ സാൻബിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മറ്റു നടപടികൾക്ക് ശേഷം വീട്ടിലെത്തിക്കും. സംസ്കാരം അടക്കമുള്ള മറ്റു ചടങ്ങുകളുടെ തീയതി പിന്നെ അറിയിക്കും. . അടുത്ത ദിവസം ഗൾഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന ബന്ധുക്കൾ പറഞ്ഞു.|
SUMMARY: A young man died after being stung by a wasp in Pathanamthitta.
















