തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി മാറ്റി. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകി. മൊഴി നൽകുന്നതിനിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികളാണ് കൂറുമാറിയത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി. മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കുഴഞ്ഞുവീണു. നാളെ കേസ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരില്‍ ബലം പ്രയോഗിച്ച് കോവളത്തെ കുന്നില്‍ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
ബലാത്സംഗക്കേസില്‍പ്പെട്ടതോടെ ഇത്തവണ എല്‍ദോസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്.
SUMMARY: Eldhose Kunnappilly was not raped; Survivor changes statement















