എറണാകുളത്തേക്കും കാസറഗോട്ടേക്കും ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്കു പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർടിസി.

എറണാകുളത്തെക്കുള്ള സര്‍വീസ് ശാന്തിനഗർ ടെർമിനലിൽ നിന്നു രാത്രി 8.36നു പുറപ്പെട്ടു സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി രാവിലെ 7ന് എറണാകുളത്തെത്തും. തിരിച്ചുള്ള സര്‍വീസ് എറണാകുളത്തു നിന്നു രാത്രി 7.02നു പുറപ്പെട്ടു തൃശൂർ, പാലക്കാട് വഴി രാവിലെ 6നു മജസ്റ്റിക് ബസ് ടെർമിനലിലെത്തും. 1264 രൂപയാണ് ടിക്കറ്റ് ചാർജ്.

കാസറഗോട്ടേക്കുള്ള പല്ലക്കി സര്‍വീസ് ശാന്തിനഗർ ടെർമിനലിൽ നിന്നു രാത്രി 8നു പുറപ്പെട്ടു സാറ്റലൈറ്റ്, മൈസൂരു, സുള്ള്യ, മുള്ളേരിയ വഴി രാവിലെ 5.45നു കാസറഗോട്ടേക്ക് എത്തിച്ചേരും. കാസറഗോഡ് നിന്നു രാത്രി 9നു പുറപ്പെട്ടു മുള്ളേരിയ സുള്ള്യ, മൈസൂരു വഴി രാവിലെ 5.50നു ശാന്തിനഗറിലെത്തും. 1000 രൂപയാണ് ടിക്കറ്റ് ചാർജ്.

എറണാകുളത്തേക്കു നേരത്തെ ഉണ്ടായിരുന്ന രാജഹംസ നോൺ എസി സീറ്റർ ബസിനു പകരമാണ് 30 ബെർത്തുകളുള്ള സ്ലീപ്പർ ബസ് അനുവദിച്ചത്. കാസറഗോട്ടേക്ക് നേരത്തെ സര്‍വീസ് നടത്തിയിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് പകരമാണ് പുതിയ പല്ലക്ക് സര്‍വീസ്. നിലവില്‍ മള്‍ട്ടി ആക്സില്‍ എസി വോള്‍വോ ബസ് കൂടി കാസറഗോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ടിക്കറ്റ് ബുക്കിങ്ങിന്: ksrtc.in

SUMMARY: You can travel to Ernakulam and Kasaragod by ‘Pallakk’; Karnataka RTC with daily service

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒടുവില്‍ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ...

Related Articles

Popular Categories