കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പൂർത്തിയാക്കണമെന്ന മുൻസിഫ് കോടതിയുടെ നിർദ്ദേശത്തെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.
വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി സർക്കാർ ചർച്ചകള്‍ നടത്തിവരുന്നതിനിടെ, നടപടികള്‍ വേഗത്തിലാക്കാൻ അഭിഭാഷക കമ്മീഷൻ വീണ്ടും എത്തുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. അതേസമയം, കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളുണ്ടാകുമെന്ന് കേരള ദരിദ്ര ഭൂരഹിത കർഷക തൊഴിലാളി സംഘടന അറിയിച്ചു.
റവന്യു, പിന്നോക്ക ക്ഷേമ മന്ത്രിമാരുമായി നടത്തിയ ചർച്ചയില്‍ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും സർക്കാർ തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികളുണ്ടാകില്ലെന്നും മന്ത്രിമാർ ഉറപ്പുനല്‍കിയതായി സംഘടന പ്രതിനിധി അഷറഫ് വ്യക്തമാക്കി. എന്നാല്‍, കുടിയൊഴിപ്പിക്കല്‍ നീക്കമുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Police moves High Court against Munsif Court order for eviction of Malayoadhamthuruth
















