മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; സര്‍ക്കാരിന് ഈ മാസം 16 വരെ സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

എറണാകുളം: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസില്‍ സംസ്ഥാന സർക്കാരിന് ഈ മാസം 16 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു. ജൂണ്‍ 9-നകം കുടിയൊഴിപ്പിക്കല്‍ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ പുതിയ ഉത്തരവിനെതിരെ സർക്കാർ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടല്‍.

എന്നാല്‍, ഇനി ഒരുകാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി കർശനമായി വ്യക്തമാക്കിയിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ ഒഴിവാക്കാനും പ്രശ്നം സമാധാനപരമായി പരിഹരിക്കാനും സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ കോടതി വീണ്ടും ഉത്തരവിറക്കിയത്. ഒൻപതാം തീയതിക്കകം ഒഴിപ്പിക്കല്‍ പൂർത്തിയാക്കാൻ അഭിഭാഷക കമ്മീഷനോടും ആവശ്യമായ സുരക്ഷയൊരുക്കാൻ പോലീസിനോടും കീഴ്ക്കോടതി നിർദ്ദേശിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് എജി വഴി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് ഹൈക്കോടതി അനുവദിച്ച സമയം നിലനില്‍ക്കെ കീഴ്ക്കോടതി വീണ്ടും തീയതി നിശ്ചയിച്ചത് ശരിയായില്ലെന്ന് സർക്കാർ വാദിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് എജി കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കിയത്.

മലയിടംതുരുത്തില്‍ നിലവില്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുക എന്നത് നിയമപരമായി ഒഴിവാക്കാനാകില്ലെന്നാണ് സർക്കാർ നല്‍കുന്ന സൂചന. അതിനാല്‍, മലയിടംതുരുത്തിന് സമീപം തന്നെ 35 സെന്‍റ് സ്ഥലം വാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു കൊടുക്കാമെന്ന ഫോര്‍മുല മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ളത്.

ഈ പുനരധിവാസ ഫോർമുല കുടുംബങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നാളെ എറണാകുളം കളക്‌ട്രേറ്റില്‍ വെച്ച്‌ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഒത്തുതീർപ്പ് ചർച്ച നടക്കും. ചർച്ചയിലേക്ക് നിലവിലെ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശമുള്ള കണ്ണാട്ട് കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മലയിടംതുരുത്തിലെ മണ്ണ് വിട്ട് മറ്റൊരിടത്തേക്കും പോകില്ലെന്ന ഉറച്ച നിലപാടിലാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍.

SUMMARY: High Court grants government time till 16th of this month to evict people from Malaidomthuruth

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

Related Articles

Popular Categories