ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങളും പഠനോപകരണങ്ങളും വിരതണം ചെയ്തു. മൈസൂര്‍ റോഡ്, ആസാദ് നഗര്‍, തിലക് നഗര്‍ എന്നീ സ്ഥലങ്ങളിലായി പഠിക്കുന്ന 400 ഓളം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി പുസ്തകം വിതരണംചെയ്തത്.
എം. എം.എക്ക് കീഴിലെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യമടക്കം എല്ലാ സംവിധാനങ്ങളും സൗജന്യമായാണ് സംഘടന നല്‍കി വരുന്നത്. വിതരണോത്ഘാടണം വൈസ് പ്രസിഡണ്ട് മുഹമ്മദ് തന്‍വീര്‍ ഉല്‍ഘാടനം ചെയ്തു. മദ്രസ കോര്‍ഡിനേറ്റര്‍ ശംസുദ്ധീന്‍ കൂടാളി അധ്യക്ഷത വഹിച്ചു. പി.എം ലത്തീഫ് ഹാജി, മുഹമ്മദ് മൗലവി, ശബീര്‍ ടി സി , അശ്റഫ് മലയമ്മ, റസാഖ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.















