ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡ്– ഹൊസൂർ റോഡ് എന്നിവയെ ബന്ധിപ്പിച്ച് 11.62 കിലോമീറ്ററില്‍ പുതിയ മേൽപാലം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമായി പുതിയ മേല്‍പ്പാലം. ഓൾഡ് മദ്രാസ് റോഡിലെ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ മുതൽ ഹൊസൂർ റോഡിലെ സിൽക്ക് ബോർഡ് ജംക്‌ഷൻ വരെയുള്ള പുതിയ 11.62 കിലോമീറ്റർ മേൽപാലത്തിന്റെ നിർമാണ നടപടികൾക്ക് തുടക്കമിട്ട് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി സ്മൈൽ). 1300 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന മേൽപാലം ഡൊംലൂർ, കോറമംഗല, മടിവാള മേഖലകളെ ബന്ധിപ്പിച്ചാണു കടന്നുപോകുന്നത്. ഡൊംലൂർ മേൽപാലത്തിലേക്കു റാംപും നിർമിക്കും. അടുത്ത 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഹൊസൂർ റോഡിലും ഓൾഡ് മദ്രാസ് റോഡിലും വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതിയുടെ അലൈൻമെന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബി-സ്‌മൈൽ ഡയറക്ടർ (ടെക്‌നിക്കൽ) ബി.എസ്. പ്രഹല്ലാദ് പറഞ്ഞു. ഇതിനായുള്ള വിശദമായ പദ്ധതി രേഖ (ഡിപിആർ) നേരത്തെ പൂർത്തിയാക്കിയിരുന്നു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ, മെട്രോ ലൈനുമായി സംയോജിപ്പിച്ച ഒരു ഡബിൾ ഡെക്കർ ഫ്ലൈഓവറും ഉൾപ്പെടുന്നുണ്ട്. ഇന്ദിരാനഗറിലെ 80 ഫീറ്റ്‌ റോഡ്, സിഎംഎച്ച് റോഡ്, 100 ഫീറ്റ്‌ റോഡ് എന്നിവയിലൂടെ കടന്നുപോകുകയും തുടർന്ന് മഡിവാലയിലേക്ക് എത്തിച്ചേരുമെന്നും ഡിപിആറില്‍ പറയുന്നു.

SUMMARY: New flyover connecting Old Madras Road and Hosur Road in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

പാറയിൽ ഇടിച്ച ശേഷം കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി...

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

Related Articles

Popular Categories