നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച്‌ നടി അന്‍സിബ ഹസന്‍

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ നല്‍കിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതാണ് ഹർജിയിലെ പ്രധാന പരാതി. ഹര്‍ജിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പോലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കിയ ശേഷം പാലാരിവട്ടം എസ്‌എച്ച്‌ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്‍സിബ പറഞ്ഞിരുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതല്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു.

വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്‌എച്ച്‌ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്‌എച്ച്‌ഒ ഒരുക്കി നല്‍കുന്നതെന്നും അന്‍സിബ ആരോപിച്ചിരുന്നു. എസ്‌എച്ച്‌ഒയുടെ നടപടി മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അന്‍സിബ പറഞ്ഞിരുന്നു.

SUMMARY: Complaint against actresses Lakshmi Priya and Shweta Menon; actress Ansiba Hassan approaches the court again.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി....

സ്വര്‍ണവില വീണ്ടും കുതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 160 രൂപ വർധിച്ച്‌...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും വിഗ്നൻ നഗർ...

കരുവാറ്റ കൊലപാതകം 13 കാരിയുടെ ക്വട്ടേഷന്‍; കൊലപ്പെടുത്തിയതും പ്രായപൂര്‍ത്തിയാകാത്തവര്‍

ഹരിപ്പാട്: കരുവാറ്റയില്‍ വാടകവീട്ടില്‍ തനിച്ചായിരുന്ന 70കാരനെ കൈകാലുകള്‍ ബന്ധിച്ച്‌ കഴുത്തില്‍ തുണിയും...

എക്സാലോജിക്–സിഎംആർഎൽ പണമിടപാട്; എ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന; കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക റെ​യ്ഡ്

കോഴിക്കോട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ പ്ര​തി​യാ​യ...

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന്...

ചെസ് ടൂർണമെന്റ് 

ബെംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും ചെസ് അസോസിയേഷന്‍ മൈസൂരുവും ചേര്‍ന്ന്...

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം...

Related Articles

Popular Categories