സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കുന്നു. സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. നാലുമണിക്കൂറിലേറെ എസിയില്ലാതെ യാത്രക്കാരെ വിമാനത്തിലിരുത്തിയെന്ന് പരാതി. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്നലെ വൈകുന്നേരം 3.55 ന് പുറപ്പെടേണ്ട വിമാനമാണിത്.

കൊച്ചിയിലേക്കുള്ള ദുബൈ വിമാനം എത്തിയില്ലെന്ന കാരണം പറഞ്ഞാണ് വിമാനം വൈകിപ്പിച്ചത്. അത് പിന്നീട് 11.45ന് പുറപ്പെടുമെന്ന് അറിയിച്ച്‌ യാത്രക്കാരെ വിമാനത്തില്‍ കയറ്റി. പക്ഷേ വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ എന്തോ സാങ്കേതിക തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമാനം മാറ്റിയിട്ടു.

നാല് മണിക്കൂറോളം 128 ഓളം യാത്രക്കാര്‍ എസിയില്ലാതെ വിമാനത്തിനുള്ളില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുണ്ടായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് യാത്രക്കാരെ തിരിച്ചിറക്കുകയും വിമാനം റദ്ദാക്കി എന്ന് അറിയിക്കുകയും ചെയ്തത്.

SUMMARY: Technical glitch; Dubai-Kochi flight cancelled

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എഎംഎംഎയില്‍ ഔദ്യോഗിക രാജി; ജോയ് മാത‍്യുവും ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവച്ചു

കൊച്ചി: നടന്മാരായ ജയൻ ചേർത്തലയും കൈലാഷും താരസംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവച്ചു....

സ്വര്‍ണം വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ...

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട്...

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഡോ. റോബിൻ...

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും; ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം, നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും....

2,000 രൂപയുടെ കടത്തെച്ചൊല്ലിയ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

Related Articles

Popular Categories