കല്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ തുടരുന്നതിനിടെ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. സൈറ്റ് എന്‍ജിനീയറായ ഹിമാചല്‍ പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ സര്‍വേയര്‍ അസ്ഹറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ പാല്‍, ബിഹാര്‍ സ്വദേശി ബികാസ് കുമാര്‍ സിങ്, ഝാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, സര്‍വേയര്‍ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്.
ഇവരില്‍ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാല്‍ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, വോളന്റിയര്‍മാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പരിശോധനയ്ക്കായി കഡാവര്‍ നായകളെയും ഉപയോഗിക്കുന്നുണ്ട്.
SUMMARY: Wayanad landslide: Four more bodies recovered; death toll rises to seven
















