ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സ്‌പെഷ്യല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം. ശബരിമല സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ 190 മുറികളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇനിമുതല്‍ 550 മുറികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുറികള്‍ക്ക് മുന്‍പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സംവിധാനം ഒഴിവാക്കി പകരം 50 രൂപ മാത്രം സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാനും തീരുമാനമായി.

ഹൗസ് കീപ്പിംഗ് പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും. ശബരിമല ഗസ്റ്റ് ഹൗസിന് സമീപം പുതിയൊരു ഗസ്റ്റ് ഹൗസ് സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ 90 ദിവസം പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ദേവസ്വം ആസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റമറ്റ രീതിയില്‍ ഇടത്താവളങ്ങള്‍ ഒരുക്കും. സന്നിധാനക്ക് തീര്‍ത്ഥകുളം നിര്‍മ്മിക്കുമെന്നും കഴിഞ്ഞ തീര്‍ത്ഥാടനത്തിനിടെ മരിച്ച ഭക്തര്‍ക്ക് ഒരുലക്ഷം രൂപ സഹായം നല്‍കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.
SUMMARY: Sabarimala Ayyappa does not need publicity, Ayyappa Sangam will not happen anymore: K Jayakumar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം...

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

Related Articles

Popular Categories