ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായ വ്യക്തിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും ആരോപണ വിധേയന്‍ ഒരു ജുഡീഷ്യല്‍ ഓഫീസറാണെന്നും ഹൈക്കോടതി പറഞ്ഞു. പൊതുബോധത്തിനൊപ്പം കോടതിക്ക് നില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പരാമര്‍ശം നടത്തി.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയബാലകൃഷ്ണന്റെ കുടുംബവും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ജഡ്ജി ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ഒക്ടോബര്‍ 25നായിരുന്നു കേസിനാസ്പദമായ അപകടം.

ലൈസന്‍സില്ലാതെ കാറോടിച്ച 17കാരന്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് 55കാരന്‍ മരിച്ചത്. അപകടസമയത്ത് മകനാണ് കാര്‍ ഓടിച്ചിരുന്നത്. മകന്‍ തന്റെ അനുമതിയില്ലാതെയാണ് കാറുമായി പുറത്തുപോയതെന്ന് ജഡ്ജി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞത് പുലര്‍ച്ചെ 2.14നാണ്. തുടര്‍ന്ന് പിതാവെന്ന നിലയിലാണ് പോലീസ് സ്റ്റേഷനിലെത്തിയത്. അപകടസമയത്ത് ഉറക്കത്തിലായിരുന്നെന്നും മരണത്തിന് കാരണമായേക്കാവുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.

വാഹനത്തിന്റെ ഉടമസ്ഥതയുടെ മാത്രം അടിസ്ഥാനത്തില്‍ കുറ്റം ചുമത്താനാകില്ലെന്നും വീട്ടിലെ പോലീസ് പരിശോധന പൂര്‍ത്തിയായെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

SUMMARY: Cheranalloor road accident: High Court stays judge’s arrest

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും...

കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

Related Articles

Popular Categories