തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നല്‍കി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജാൻമണിക്കെതിരെ പരാതി നല്‍കാൻ ബി.ജെ.പി നേതൃത്വം പ്രവർത്തകർക്ക് ആഹ്വാനം നല്‍കി.
നേരത്തെ പ്രചരിച്ച ഒരു വീഡിയോയില്‍ നരേന്ദ്ര മോദിയെ അപഹസിച്ച് സംസാരിച്ചു എന്നതാണ് ജാൻമണിക്കെതിരെയുള്ള പ്രധാന ആരോപണം. ഡല്‍ഹിയില്‍ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ ഇവർ പങ്കെടുത്തിരുന്നു. അതേസമയം, വിഷയം വിവാദമായതോടെ സംഭവത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് ജാൻമണി രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റില്‍ മാപ്പ് ചോദിക്കുന്നുവെന്നും ജാൻമണി വ്യക്തമാക്കി.
SUMMARY: Remark against the Prime Minister; BJP files complaint against Janmani
















