കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിനോ മറ്റാർക്കുമോ കൈമാറരുതെന്ന് ഹൈക്കോടതി കർശന നിർദേശം നല്‍കി. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടൻതന്നെ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്.
വിവാഹത്തിന് പിന്നാലെ തങ്ങള്‍ക്ക് നേരെ കടുത്ത ഭീഷണികളും ആക്രമണങ്ങളും ഉയർന്നതായി ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. തുടക്കത്തില്‍ കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരുന്നെങ്കിലും, പെണ്‍കുട്ടിയെ ബന്ധപ്പെടാൻ പോലീസിന് സാധിക്കാത്തതിനെ തുടർന്ന് ആ ഉത്തരവ് താല്‍ക്കാലികമായി നീക്കിയിരുന്നു.
വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം മധ്യപ്രദേശ് പോലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് നിയമപോരാട്ടങ്ങള്‍ തുടരുകയാണ്.
SUMMARY: Wedding of KumbhMela viral star: High Court directs police to provide protection if the woman requests it.
















