പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ് ഉള്‍പ്പെടെ ഏഴു പേരാണ് പ്രതികള്‍. പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി സഹപാഠികളോടാണ് ആദ്യം പറഞ്ഞത്. സഹപാഠികള്‍ ചൈല്‍ഡ്‌ലൈനില്‍ അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ മുഖേനെയാണ് മലയാലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
ഏഴാം ക്ലാസ് മുതല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നതായാണ് മൊഴി. ഏഴു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മൂന്നു പ്രതികള്‍ പിടിയിലായി. രണ്ടു പ്രതികള്‍ വിദേശത്താണ്. ഒരു പ്രതി മരിച്ചു.
SUMMARY: Sexual assault on 10th-grade girl; seven accused, including her father
















