പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കാർ ഡ്രൈവർ രാജ് കണ്ണൻ(54), ടി ഡി ബോജൻ (70), രാധിക എന്നിവരാണ് മരിച്ചത്. നീലഗിരിയിലെ ബന്ധുക്കളെ കണ്ട് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല.
ഇന്ന് ഉച്ചയ്ക്ക് മുന്നോടെയാണ് അപകടം. തമിഴ്നാട് അതിർത്തിയിൽ 500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പോലീസ് സ്ഥലത്തെത്തി. പരിശോധനയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴകടന്ന് മുക്കാൽ കിലോമീറ്ററോളം ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.
SUMMARY: Car overturns 500 feet after hitting rock in Attappadi; Three die tragically
















