ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി. കോട്ടയം അതിരൂപത വികാരി ജനറൽ റവ. ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമികത്വവും തിരുന്നാൾ കൊടിയേറ്റം നടത്തുകയും ചെയ്തു. ഫോറോന വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ സഹ കാർമ്മികത്വം വഹിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും നോവേനയും ലദിഞ്ഞും ഉണ്ടായിരിക്കും. ഞായർ, 16 ആഗസ്റ്റിന് തിരുന്നാൾ റാസ കുർബാനയും പ്രദക്ഷിണത്തോടെയും തീരുന്നാൾ സമാപിക്കും.
SUMMARY: The festival flag was hoisted at the Swargarani Forona Temple in Rajarajeshwari Nagar.
SUMMARY: The festival flag was hoisted at the Swargarani Forona Temple in Rajarajeshwari Nagar.
















