വിവാഹവാഗ്ദാനം നല്‍കി പീഡനം; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഐ.പി.എല്‍ താരവും ബംഗാള്‍ ക്രിക്കറ്ററുമായ അഭിഷേക് പോറെലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അഭിഷേകിനെ ദംദം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഇമാമി സിറ്റിയില്‍ നിന്നാണ് ഹൂഗ്ലി റൂറല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനൊപ്പം, തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ താരം അകല്‍ച്ച കാണിച്ചു തുടങ്ങിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസിന്റെ ഈ അടിയന്തര അറസ്റ്റ്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം അഭിഷേക് പോറെല്‍ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനായി യുകെ, ഓസ്ട്രേലിയ പര്യടനങ്ങളില്‍ പങ്കാളിയായിട്ടുള്ള അഭിഷേക് പോറെല്‍ 2023 മുതല്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. 2021-22 സീസണില്‍ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

SUMMARY: Delhi Capitals player Abhishek Porel arrested for sexual assault under the pretext of marriage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുട്യൂബ് ലൈവില്‍ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ 'തൊപ്പി' എന്ന...

മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ...

വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി...

മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

Related Articles

Popular Categories