പാലത്തായി പോക്‌സോ കേസ്; പ്രതി കെ. പത്മരാജന് സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: പാലത്തായി പോക്സോ കേസിലെ പ്രതി പത്മരാജന് നോട്ടീസ് അയച്ച്‌ സുപ്രീംകോടതി. പത്മരാജന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് നടപടി. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

2020-ലാണ് പാലത്തായിയിലെ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. 2025 നവംബറില്‍ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ച കോടതി വിവിധ വകുപ്പുകള്‍ പ്രകാരം തടവും പിഴയും വിധിച്ചിരുന്നു.

എന്നാല്‍, വിചാരണക്കോടതി വിധിക്കെതിരേ പത്മരാജൻ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 2026 ഓഗസ്റ്റ് 21-ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ മരവിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അതിജീവിതയുടെ അമ്മയുടെ ഹർജിയിലെ പ്രധാന വാദം.

ഹൈക്കോടതി വിധിയില്‍ കേസിലെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് അതിജീവിതയുടെ അമ്മയ്ക്കായി ഹാജരായത്. ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നു കേസിലെ പ്രതിയായ പത്മരാജൻ. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗണ്‍സില്‍ മർസൂഖ് ബാഫഖി തങ്ങള്‍, അഭിഭാഷകരായ റിസ്‌വി മുഹമ്മദ്, വൈശാഖ് എസ്. എന്നിവരും ഹാജരായി.

SUMMARY: Palathayi POCSO case: Supreme Court issues notice to accused K. Padmarajan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭക്തിസാന്ദ്രമായി സന്നിധാനം; മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

പന്തളം: മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേല്‍ശാന്തി ഇ.ഡി പ്രസാദ്...

ബില്‍ക്കിസ് ബാനു കേസ്: 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി...

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍...

ബെംഗളൂരുവിലെ താമസക്കാരുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനായി വീടുതോറുമുള്ള വിവരശേഖരണം നടത്തും

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ജിഎസ്‍ടി സമന്‍സിനെതിരെ റിപ്പോര്‍ട്ടര്‍ നല്‍കിയ ഹർജി തള്ളി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം....

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ...

Related Articles

Popular Categories