പന്തളം: മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ശ്രീലകത്ത് ദീപം തെളിയിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനത്തിനായി സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. പ്രതിദിനം 80,000 പേർക്ക് സുഗമമായി ദർശനം നടത്താനുള്ള വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മറ്റ് അധികൃതരുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം, തീർത്ഥാടനത്തിന്റെ ആദ്യ ദിനം തന്നെ സന്നിധാനത്തെ വിരി ഷെഡ്ഡില്‍ നിന്ന് അനധികൃത കൂപ്പണുകള്‍ പിടിച്ചെടുത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വിരിയ്ക്ക് അമ്പത് രൂപ വീതം ഭക്തരില്‍ നിന്ന് ഈടാക്കാനായിരുന്നു ശ്രമം. പിടിച്ചെടുത്തവയില്‍ തുക രേഖപ്പെടുത്താത്ത വ്യാജ കൂപ്പണുകളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ദേവസ്വം ബോർഡ് കർശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
SUMMARY: Sannidhanam filled with devotion; Sabarimala temple doors open for the Mandala-Makaravilakku pilgrimage















