പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ കുട്ടിയുടെ തുടർചികിത്സയിലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. മേപ്പയ്യൂർ സ്വദേശികളായ രാഹുല്‍ – രാഖി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥണ്ടായത്.

ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവസമയത്ത് കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരുക്കേറ്റെന്നും ഒടിവുണ്ടായെന്നും പറഞ്ഞ് പിന്നീട് കുട്ടിയെ എൻ.ഐ.സി.യു യൂണിറ്റില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് കൃത്യമായ പരിശോധനകള്‍ നടന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. ഓർത്തോ വിഭാഗം ഡോക്ടർ എത്തി പരിശോധിച്ച്‌ ബാൻഡേജ് ചുറ്റിയെങ്കിലും, രണ്ട് ദിവസത്തിന് ശേഷം പരിശോധിക്കാൻ വരുമെന്ന് പറഞ്ഞ ഡോക്ടർ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

SUMMARY: Newborn’s arm fractured during delivery; complaint of medical negligence against Kozhikode Medical College

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ് മത്സരത്തില്‍ ഇന്ത്യക്കായി തിളക്കമാർന്ന നേട്ടം...

22 മിനിറ്റ് പരസ്യം; സിനിമ വൈകിയ തിയേറ്ററിന് 75,000 രൂപ പിഴ

ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സമയബന്ധിതമായി...

ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന്...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

Related Articles

Popular Categories