പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി. കവല പുറത്തുപാറ വീട്ടില്‍ ശശികുമാർ-സാബിത ദമ്പതികളുടെ മകള്‍ പി.എസ്. സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി വീട്ടില്‍ ഷിബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തിലുള്ള ഷിബിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. അഞ്ചു വർഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും നാലു മാസം മുമ്പ് സുരമ്യ ഈ ബന്ധത്തില്‍നിന്നു പിന്മാറിയിരുന്നു. പ്രശ്നങ്ങള്‍ സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് ഷിബിൻ വിളിച്ചതിനെത്തുടർന്നാണ് സുരമ്യ പറവൂരിലേക്ക് വന്നത്. സി.എ. പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്ഥാപനത്തില്‍ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് സുരമ്യ വീട്ടില്‍നിന്നിറങ്ങിയത്.

പറവൂരിലെത്തിയ സുരമ്യയെ ഷിബിൻ തന്റെ ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച്‌ ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും ഷിബിൻ കത്തി ഉപയോഗിച്ച്‌ സുരമ്യയെ കുത്തുകയുമായിരുന്നു. ഈ സമയം ഷിബിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഷിബിൻ ബൈക്കില്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴുത്തിനും നെഞ്ചിനും ഗുരുതരമായി കുത്തേറ്റ സുരമ്യയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിടിവലിക്കിടെ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റിട്ടുണ്ട്. സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.

SUMMARY: Woman stabbed to death after ending relationship; male friend arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം നാളെ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 520...

സർജാപുര ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം

ബെംഗളൂരു: സർജാപുര റോഡിലെ ഗോദ്‌റെജ് 24 അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍...

കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു ഓണാഘോഷം 16-ന്

ബെംഗളൂരു: കൈരളി സംസ്കൃതി സംഘം നോർത്ത് ബെംഗളൂരു സംഘടിപ്പിക്കുന്ന ഓണാഘോഷം 'ആർപ്പോ...

Related Articles

Popular Categories