ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ അന്തരിച്ചു. തിപ്പസാന്ദ്ര മാരുതി നഗറിൽ ആയിരുന്നു താമസം. ബെംഗളൂരു എംജി റോഡിലുള്ള വെബ്സ് കമ്പനിയിൽ ജനറൽ മാനേജരായി 35 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ വിശ്വകർമ്മ സംഘടനയുടെ മുൻകാല ഉപദേശക സമിതി അംഗം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാരുണ്യ ബെംഗളൂരുവിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ദിനേശ്, സതീഷ്, രജനി. മരുമക്കൾ: രാജു, ശോഭന, രാഖി. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.
















